സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തുടരുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, നാല് അണക്കെട്ടുകൾ തുറന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്‌ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ഴ​യ്‌​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.
ക​ന​ത്ത മ​ഴ​യി​ൽ പ​ല​യി​ട​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗൗ​രീ​ശ​പ​ട്ടം, തേ​ക്ക്മൂ​ട് കോ​ള​നി, മു​റി​ഞ്ഞ​പാ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ശ്രീ​കാ​ര്യ​ത്തും ചെ​മ്പ​ഴ​ന്തി​യി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. ചെ​മ്പഴന്തി​യി​ൽ മ​തി​ലി​ടി​ഞ്ഞ് വീ​ടി​ന് കേ​ടു​പ​റ്റി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മു​റി​ഞ്ഞ​പാ​ലം കോ​സ്‌​മോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പൊ​ന്‍​മു​ടി, ക​ല്ലാ​ര്‍, മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു. ഗൗ​രീ​ശ​പ​ട്ടം പാ​ലം പൂ​ര്‍​ണ​മാ​യും മു​ങ്ങി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ രാ​ത്രി​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്തു. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, കോ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. കോ​ന്നി കൊ​ക്കാ​ത്തോ​ട് മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ വ​ലി​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് ഉ​ള്ള രാ​ത്രി യാ​ത്ര​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്.

മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​ല​യോ​ര തീ​ര​ദേ​ശ യാ​ത്ര​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന് സ​മീ​പ​മു​ള്ള ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് മ​ഴ ക​ന​ക്കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം കേ​ര​ള ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കി​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് ഇ​ടു​ക്കി​യി​ല്‍ ഡാ​മു​ക​ള്‍ തു​റ​ന്നു. പൊ​ന്‍​മു​ടി, ക​ല്ലാ​ര്‍, പാം​ബ്ലാ, ക​ല്ലാ​ര്‍​കു​ട്ടി ഡാ​മു​ക​ളാ​ണ് തു​റ​ന്ന​ത്. അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റീ മീ​റ്റ​ര്‍ വീ​തം ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ല്‍ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി തു​ട​ങ്ങി. 130 ക്യു​മെ​ക്‌​സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്.

പാം​ബ്ല അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 500 ക്യു​മെ​ക്‌​സ് വ​രെ വെ​ള്ള​മാ​ണ് ഘ​ട്ടം​ഘ​ട്ട​മാ​യി പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ പെ​രി​യാ​ര്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ക​ല്ലാ​ര്‍​കു​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​നു തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി തു​ട​ങ്ങി. മു​തി​ര​പ്പു​ഴ​യാ​ര്‍, പെ​രി​യാ​ര്‍ തീ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ല്ലാ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ളും രാ​വി​ലെ മു​ത​ല്‍ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി തു​ട​ങ്ങി. ഇ​ടു​ക്കി​യി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ച്ച​യ്ക്കു ശേ​ഷം ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment