അമ്മയെ കുറിച്ചുള്ള വെെകാരിക കുറിപ്പുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ അമ്മയെ കുറിച്ച് ഷമി വാചാലനായത്.
അമ്മയോടൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പമുണ്ട്. ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ദിവസം ഷമിയുടെ മാതാവ് അൻജും ആറയെ പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഷമിയുടെ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങൾക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി കുറിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.