‘പ​റ​ക്കാ​ൻ ഒ​രി​ക്ക​ലും വൈ​ക​രു​ത്’: പാ​രാ​മോ​ട്ട​റിം​ഗ് ചെ​യ്ത് വൃദ്ധ, വൈറലായി വീഡിയോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര ത​ന്‍റെ 10.8 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സി​നാ​യി ട്രെ​ൻ​ഡിം​ഗ് വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ക​ർ​ഷ​ക​മാ​യ ക​ഥ​ക​ളെ​ക്കു​റി​ച്ചും പ​തി​വാ​യി പോ​സ്റ്റു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു‌​വ​യ്ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ, പാ​രാ​മോ​ട്ട​റിം​ഗ് ചെ​യ്യു​ന്ന 97 വ​യ​സ്സു​ള്ള ഒ​രു സ്ത്രീ​യു​ടെ വീ​ഡി​യോ ആ​ന​ന്ദ് മ​ഹീ​ന്ദ്ര എ​ക്സി​ൽ പ​ങ്ക്‌​വ​ച്ചു.

അ​ധ്യാ​പി​ക​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​രാ​മോ​ട്ട​റിം​ഗ്  പഠിക്കുന്ന  ​വൃ​ദ്ധ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത് ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ടു​ക​യും സാ​ഹ​സി​ക കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ധൈ​ര്യ​ത്തി​നും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും പ്രാ​യ​മാ​യ സ്ത്രീ​യെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. “പ​റ​ക്കാ​ൻ ഒ​രി​ക്ക​ലും വൈ​കി​ല്ല. അ​വ​ളാ​ണ് എ​ന്‍റെ ഇ​ന്ന​ത്തെ ഹീ​റോ,” എ​ന്നാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര എ​ക്സി​ൽ എ​ഴു​തി​യ​ത്.

55 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ആ​ദ്യം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത് മ​ഹാ​രാ​ഷ്ട്ര ആ​സ്ഥാ​ന​മാ​യു​ള്ള ഫ്ല​യിം​ഗ് റി​നോ പാ​രാ​മോ​ട്ട​റിം​ഗ് ആ​ണ്. ആ​ർ​മി പാ​രാ-​ക​മാ​ൻ​ഡോ പൈ​ല​റ്റു​മാ​രു​ടെ​യും എ​യ​ർ​ഫോ​ഴ്സ് വെ​റ്റ​റ​ൻ​മാ​രു​ടെ​യും ടീം ​ആ​ണ് സം​ഘ​ട​ന ന​ട​ത്തു​ന്ന​ത്.

‘പ്രാ​യം വെ​റു​മൊ​രു സം​ഖ്യ​യാ​ണ്, വൃ​ദ്ധ​യു​ടെ ഈ ​വീ​ഡി​യോ അ​ത് തെ​ളി​യി​ക്കു​ന്നു! തുടങ്ങി ആ സ്ത്രീയെ അഭിനന്ദിച്ചുള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.

Related posts

Leave a Comment