ജന്മദിനം ആഘോഷിക്കാനായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതി ഭർത്താവിനെ മൂക്കിലടിച്ചു കൊലപ്പെടുത്തി. പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. നിഖിൽ ഖന്നയാണ് ഭാര്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ രേണുക(38)യുമായി ആറ് വർഷം മുമ്പ് പ്രണയ വിവാഹമായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. രേണുകയുടെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനാലും ജന്മദിനത്തിലും വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകാത്തതിനാലും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകാനുള്ള നിഖിലിന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിൽ നിഖിൽ അസ്വസ്ഥനായിരുന്നു, പോലീസ് പറഞ്ഞു.
വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പോലീസ് അറിയിച്ചു.
രേണുകയ്ക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്യുകയും ചെയ്തു.