ജയ്പുർ: രാജസ്ഥാനിൽ ജനങ്ങൾ ആർക്കൊപ്പം. ഇന്ന് സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 സ്ഥലത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കരണ്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ പോളിംഗ് തിയതി പിന്നീട് അറിയിക്കും. 1875 സ്ഥാനാര്‍ത്ഥികളാണ് ഇഞ്ചോടിഞ്ച് പോരാടാനായി ഏറ്റുമുട്ടുന്നത്.
5,25,38,105 പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ നൂറ് കഴിഞ്ഞ 17,241 ആളുകളാണുള്ളത്. വോട്ടർപട്ടികയിൽ പുരുഷൻമാർ കൂടുതലുണ്ടെങ്കിലും സ്ത്രീകളാണ് വോട്ട് ചെയ്തവരിൽ ഭുരിഭാഗവും. 2.52 കോടി വനിതകളും 2.73 കോടി പുരുഷന്മാരുമാണുള്ളത്.
1875 സ്ഥാനാർഥികൾ മത്സരിക്കാനുള്ളത്. ഇതിൽ183 പേർ മാത്രമാണ് സ്ത്രീകൾ. മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന് പൈലറ്റിന്റെയും ശീതയുദ്ധം തിരിച്ചടി ആകുമോയെന്ന ഭയം കോൺഗ്രസിനുണ്ട്. വിജയം സുനിശ്ചിതമെന്ന് ഇരു മുന്നണികളും പറയുമ്പോഴും ജനങ്ങൾ ആർക്കൊപ്പമെന്ന് കാത്തിരുന്നു കാണാം.