തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി. ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവൻ എത്തുന്നത്. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ.
സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും. ഒരു വൃക്ക കിംസ് ആശുപത്രിയിലുള്ള രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്.
ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരി നാരായണനുവേണ്ടിയാണ് സെൽവിൻ ശേഖറിന്റെ ഹൃദയമെത്തിച്ചത്.
സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.
മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നഴ്സ് കൂടിയായിരുന്ന സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
ഹൃദയം ലിസി ഹോസ്പിറ്റലിലെ 16 വയസുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്.
കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെലികോപ്റ്റര്‍ ക്രമീകരിച്ചതെന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.