ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ബീ​ഫ് ​കൊണ്ടു​പോ​കാം: അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

പ്ര​യാ​ഗ്‌​രാ​ജ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു ബീ​ഫ് കൊ​ണ്ടു​പോ​കു​ന്ന​തി​നു യാ​തൊ​രു നി​യ​മ​ത​ട​സ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. 1955ലെ ​ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പു​റ​ത്തു​നി​ന്നോ അ​ക​ത്തു​നി​ന്നോ സം​സ്ഥാ​ന​ത്ത് എ​വി​ടേ​ക്കും ബീ​ഫ് കൊ​ണ്ടു​പോ​കു​ന്ന​തി​നു ത​ട​സ​മി​ല്ല എ​ന്നാ​ണ് ജ​സ്റ്റീ​സ് പ​ങ്ക​ജ് ഭാ​ട്യ വ്യ​ക്ത​മാ​ക്കി​യ​ത്.

ഗോ​വ​ധ നി​രോ​ധ​ന നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ചാ​ല്‍ അ​തി​ലെ​വി​ടെ​യും ബീ​ഫ് കൊ​ണ്ടു​പോ​കു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും നി​യ​മ​ത്തി​ലെ 5എ ​വ​കു​പ്പി​ല്‍ പ​റ​യു​ന്ന നി​യ​ന്ത്ര​ണം പ​ശു​വി​നെ​യോ കാ​ള​യെ​യോ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണെ​ന്നും കോ​ട​തി പ​റ‍​ഞ്ഞു.

അ​തും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു സം​സ്ഥാ​ന​ത്തി​ന​ക​ത്തു​ള്ള ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പു​റ​ത്തു​നി​ന്നോ അ​ക​ത്തു​നി​ന്നോ സം​സ്ഥാ​ന​ത്തെ ഏ​തു സ്ഥ​ല​ത്തേ​ക്കും ബീ​ഫ് കൊ​ണ്ടു​പോ​കു​ന്ന​തി​നെ ഈ ​നി​യ​മം വി​ല​ക്കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ കോ​ട​തി പ​റ​ഞ്ഞു.

Related posts

Leave a Comment