ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ ചില വ്യോമയാനമേഖലകളിൽക്കൂടി സഞ്ചരിക്കുമ്പോള്‍ ജിപിഎസ് സിഗ്നലുകള്‍ നഷ്ടമായി വിമാനങ്ങൾക്കു വഴി തെറ്റുന്നതായി റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മുന്നറിയിപ്പു നല്കി. ജിപിഎസ് സിഗ്നലുകളില്‍ ഏതൊക്കെ തരത്തിലാണ് വ്യതിയാനം കാണിക്കുന്നതെന്നും പ്രതിസന്ധി നേരിട്ടാല്‍ എങ്ങനെ നേരിടാമെന്നും ഡിജിസിഎയുടെ മുന്നറിയിപ്പിലുണ്ട്.
നാവിഗേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടായതിനു പിന്നാലെ ഇറാനു സമീപം ഒന്നിലധികം വാണിജ്യവിമാനങ്ങള്ക്കു വഴിതെറ്റിയിരുന്നു.
മാത്രമല്ല ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനം അനുമതിയില്ലാതെ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രഫഷണല്‍ പൈലറ്റുമാരടക്കം നാവിഗേഷന്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രദേശത്ത് സൈനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ജാമിംഗും സ്പൂഫിംഗും സംഭവിക്കുന്നതാണോ എന്ന സംശയമുണ്ട്.