കോഴിക്കോട്: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ് ഇന്ന് കോഴിക്കോട് മുക്കത്ത് നടക്കും. എന്നാൽ മുക്കന്നു നടക്കുന്ന സദസിനെതിരെ വിവാദ പോസ്റ്ററുകൾ ഒട്ടിച്ച് യൂത്ത് ലീഗ്.
ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്നാണ് ലീഗ് ആരോപിക്കുന്നത്. മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി എന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
നവ കേരള സദസ്സിനെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേ സമയം കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് സാംസ്കാരിക പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.