ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രയേൽ 39 പലസ്തീനികളെ കൂടി മോചിപ്പിച്ചു. ഇസ്രയേലി ബന്ദികള്‍ രാജ്യത്ത് എത്തിയാലുടന്‍ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.
ബന്ധികളുടെ മോചനത്തെ സംബന്ധിച്ചുള്ളവിവരങ്ങൾ കെെമാറാൻ ഹമാസ് കാല താമസമെടുത്തത് വെടി നിർത്തൽ കരാർ വെെകാൻ കാരണമായി. കഴിഞ്ഞ ദിവസം രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. അതിനു ശേഷമാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. നാല് ദിവസത്തെ സമാധാന കരാറാണ് പ്രാബല്യത്തില്‍ വന്നത്.
കരാറില്‍ ഇല്ലാതിരുന്ന 12 തായ്ലൻഡ് പൗരന്മാരെ ഹമാസ് മോചിപ്പിച്ചു. തായ്ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണ് അവരെ മോചിപ്പിക്കുന്നതെന്നു ഹമാസ് പറഞ്ഞു. 12 തായ് പൗരന്മാർ മോചിതരായെന്ന് തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.