തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യജ ഐഡി കാര്‍ഡ് നിർമിച്ച സംഭവം ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയതതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിലാണ് കൃത്രിമത്വം കാണിച്ചത്. വലിയ രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രവർത്തിയെ ഒരിക്കലും യൂത്ത് കോണ്‍ഗ്രസിലെ വിഭാഗീയ പ്രവര്‍ത്തനമായി കാണാന്‍ സാധിക്കില്ല. ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ ലക്ഷകണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകളാണ് വ്യാജമായി ഉണ്ടാക്കിയതെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.