ധാരാളം ചിത്രങ്ങളും വീഡിയോയുമാണ് ദിവസം തോറും സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സുബ്രത് പട്നായിക് എന്നയാള്‍ എക്സില്‍ പോസ്റ്റ് ചെയ്തൊരു ഫോട്ടോയും ഇതിന്റെ വിവരണവുമാണ് ഇന്ന് ചർച്ചയാകുന്നത്.
ഇൻഡിഗോ എയര്‍ലൈൻസില്‍ യാത്ര ചെയ്യാനെത്തിയതാണ് ഇയാൾ. അപ്പോൾ കണ്ട കാഴ്ചയാണ് സുബ്രത് പങ്കുവെച്ചിരിക്കുന്നത്. തന്റെ സീറ്റിലേക്ക് സീറ്റ് നമ്പർ നോക്കി ഉറപ്പു വരുത്തി ഇരിക്കാൻ എത്തിയപ്പോഴാണ് ആ കാഴ്ച സുബ്രത്തിനെ ഞെട്ടിച്ചത്. അതു കണ്ടാൽ ആർക്കായാലും ദേഷ്യം തോന്നും.
വിൻഡോ സീറ്റാണിത്. പക്ഷേ സീറ്റില്‍ കുഷിൻ ഇല്ല. കലി പൂണ്ട സുബ്രത്ത് ഇൻഡിഗോ എയര്‍ലൈൻസിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. പെട്ടെന്ന് തന്നെ അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പെട്ടെന്നു തന്നെ പോസ്റ്റ് വൈറലായി.
എന്നാൽ സീറ്റിലെ കുഷിനുകള്‍ ഇങ്ങനെ അടര്ന്നുപോകാറുണ്ടെന്നും ജീവനക്കാരെ അറിയിച്ചാൽ അവർ തന്നെ അത് തിരിച്ച് അവിടെ പിടിപ്പിച്ചു തരുമെന്നും താങ്കൾ നേരിട്ട അനുഭവം ഖേദകരമാണ്, ഉത്തരവാദിത്തപ്പെട്ട ടീമിനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ അവർ വേണ്ടത് ചെയ്യുമെന്നുമായിരുന്നു എന്നാണ് എയര്‍ലൈൻസ് മറുപടി പറഞ്ഞത്. നിരവധി ആളുകളാണ് ഇൻഡിഗോ എയര്‍ലൈൻസിനെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ ചെയ്തത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.