നമ്മളെല്ലാവരും ചിലപ്പോഴെങ്കിലും ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിട്ടുള്ളവരാകുമല്ലെ. ഇപ്പോഴിതാ ഒരു വീട്ടിൽ ഭക്ഷണം കൈമാറിയ ഡെലിവറി ബോയിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
നവംബര്‍ 23 ന് ദില്ലിയിലായിരുന്നു സംഭവം. ദില്ലിയിലെ ഒരു ഫ്ലാറ്റിൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഉടമക്ക് കെെമാറാനെത്തിയതാണ് ഡെയിവറി ബോയ്. ശേഷം ഉടമ എത്തി ഭക്ഷണം വാങ്ങിയ ശേഷം ഫ്ലാറ്റിന്റെ വാതിൽ അടച്ച് അകത്തേക്ക് കയറി പോയി.
എന്നാൽ ഡെലിവറി ബോയ് തിരികെ പോകാതെ അൽപ സമയം ഫ്ലാറ്റിനു മുൻപിൽ പരുങ്ങി നിൽക്കുന്നു. പിന്നീട് അയാൾ വെളിയിൽ വെച്ച ഷൂ റാക്കിൽ നിന്ന് ഷൂ മോഷ്ടിച്ചു കൊണ്ടു പോകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വെെറലായി.
ബ്ലിങ്കിറ്റ് എന്ന ഓണ്‍ലൈന്‍ ഡെലിവറിയിലൂടെയാണ് ഉടമ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. മോഷണത്തെ കുറിച്ച് അറിഞ്ഞ ഉടമ തന്റെ ഷൂ നഷ്ടപ്പെട്ട കാര്യം ബ്ലിങ്കിറ്റില്‍ പരാതി നല്കി. ഇവരുടെ പരാതി സ്വീകരിച്ചതായും അവരുടെ അഡ്രസ് ഡെലിവറി ബോയ്ക്ക് കൈമാറില്ലെന്നും രഹസ്യമാക്കിവയ്ക്കുമെന്നും ബ്ലിങ്കിറ്റ് ഉടമക്ക് ഉറപ്പ് നല്കി.
എന്നാല്‍ രാത്രി 10 മണിയോടെ ഡെലിവറി ബോയ് ഷൂ അടങ്ങിയ ഒരു കവറുമായി കസ്റ്റമറുടെ ഫ്ലാറ്റിൽ തിരിച്ചെത്തുകയും ക്വാളിംഗ് ബെല്ല് അടിക്കുകയും ചെയ്തു. ഭയന്ന ഉടമ വാതില്‍ തുറന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായ കുറിപ്പോടെ ഇവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.