മുംബൈ: തെന്നിന്ത്യൻ സിനിമാതാരം രശ്മിക മന്ദാനയുടേതെന്ന പേരിൽ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വാസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷൻ ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഭട്ട്.
ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് മുഖം മോർഫ് ചെയ്താണ് വ്യാജ വീഡിയോ ഉണ്ടാക്കുന്നത്. രശ്മികയുയെ വീഡിയോക്ക് പിന്നാലെ നടി കജോളിന്റെ എഐ ജനറേറ്റഡ് വീഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
കജോൾ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഡീപ് ഫേക്കിനെതിരേ രംഗത്തെത്തിയിരുന്നു.