കോട്ടയം: കോട്ടയം പാറമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹോം സ്റ്റേ പ്രവര്‍ത്തനം തടസപ്പെടുത്തിയതായി പരാതി. നടപടി ആവശ്യപ്പെട്ട് പരാതി നല്കി അഞ്ചു മാസം പിന്നിട്ടിട്ടും പോലീസ് കേസെടുക്കുന്നില്ല.
കേസെടുക്കണമെന്നാവശ്യപ്പെട്ട് പാറമ്പുഴ കുരുവീസ് നെസ്റ്റ് ഉടമ ബിനു കുര്യനും ഭാര്യ സുജയും എസ്പി ഓഫിസിനുമുന്നില്‍ സമരം ആരംഭിച്ചു.
പാറമ്പുഴയിലെ കുരുവി നെസ്റ്റിന്റെ പ്രവര്‍ത്തനമാണ് പ്രദേശിക സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം നിലച്ചതെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. 2012 മുതല്‍ 2022 വരെ ലൈസന്‍സോടുകൂടി ഹോം സ്റ്റേ പ്രവര്‍ത്തിച്ചിരുന്നു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നിഷേധിച്ചു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് ലൈസന്‍സ് നിഷേധിച്ചത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഹോം സ്റ്റേ ഉടമയുടെ തീരുമാനം.