കല്യാണം കഴിക്കാന്‍ പോകുകയാണല്ലോ, ഒരു ബാച്ചിലര്‍ പാര്‍ട്ടി നടത്താമെന്നേ ആ പെണ്‍കുട്ടി വിചാരിച്ചുള്ളു. എന്നാല്‍ പാര്‍ട്ടി കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വരന്‍ പറഞ്ഞു, എനിക്കീ പെണ്ണിനെ വേണ്ടായേ… എമ്മ അലീഷ്യയ്ക്കാണ് ഒരു ബാച്ചിലര്‍ പാര്‍ട്ടി പണി കൊടുത്തത്.
മെക്‌സിക്കന്‍ നഗരമായ ഹെര്‍മോസില്ലോയിലാണ് സംഭവം. സ്വാതന്ത്ര്യത്തിന്റെ അവസാന രാത്രി ആഘോഷിക്കുന്നതിന് അലീഷ്യയും സുഹൃത്തുക്കളും ഒരു റിസോര്‍ട്ടില്‍ ഹെന്‍പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. പ്യായ ഡെല്‍ കാര്‍മന്‍ റിസോര്‍ട്ടില്‍ നടന്ന ആഘോഷം പൊടിപൊടിക്കുന്നതിനിടെ അലീഷ്യ കുറച്ചു വൈന്‍ കഴിച്ചു. അതോടെ കാണുന്നവരെയെല്ലാം ആശ്ലേഷിക്കണമെന്നുതോന്നി. ഇതിനിടെ എത്തിയ ഒരു അപരിചിതനെ കെട്ടിപ്പിടിച്ച് ചുടുചുംബനവും നല്കി.
കേരളത്തിലെ പോലെ തന്നെ മൊബൈലുമായി കറങ്ങുന്ന വിരുതന്മാര്‍ പാര്‍ട്ടിക്കിടയിലും ഉണ്ടായിരുന്നു. ആരോ ചുംബനമെല്ലാം മൊബൈലില്‍ പകര്‍ത്തി. അപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഏറെ വൈകാതെതന്നെ പ്രതിശ്രുത വരന്‍ പാബ്ലോ ടോറസ് ഗ്രന്‍ഡാരയുടെ പക്കലും വീഡിയോയെത്തി. പാബ്ലോയും കുടുബവും അലീഷ്യയുടെ ആഘോഷം കണ്ട് ഞെട്ടിത്തരിച്ചു. വിവാഹം വേണ്ടെന്നുവെക്കുകയും ചെയ്തു. ഇങ്ങനെയൊരു പെണ്ണിനെ കെട്ടിയാല്‍ പണി പാളുമെന്ന് വരന് മനസിലായത്രേ. നോക്കണെ ഒരു പാര്‍ട്ടി തന്ന പണി.