മമ്മൂക്കയുമായി ആദ്യം ഒന്നിക്കുന്നത് തുറപ്പുഗുലാനിലൂടെയാണ്. 2006 ജനുവരി 25 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. അന്ന് രാവിലെയാണ് എന്റെ ഇളയ മകള്‍ പിറക്കുന്നത്. അതു കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത് അവള് ഭാഗ്യവുമായിട്ടായിരിക്കും വന്നിരിക്കുന്നത് എന്നായിരുന്നു. പറഞ്ഞതുപോലെ അവള് ഭാഗ്യവുമായിട്ടായിരുന്നു വന്നത്. തുറപ്പുഗുലാന്‍ വലിയ വിജയമായി.
അടുത്ത ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കൊന്നുമില്ല. അഭിനയം നല്ല രീതിയില്‍ ആസ്വദിച്ചുതന്നെ മുന്നോട്ട് പോകുന്നുണ്ട്. അത് അങ്ങോളം തുടരട്ടേയെന്നാണ് ആഗ്രഹം. അതിനുള്ള സാഹചര്യം ഒരുങ്ങട്ടെയെന്ന് പ്രാർഥിക്കുന്നു. സംവിധാനം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ. സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്തായാലും വരുമെന്നാണ് പ്രതീക്ഷ.