കൊച്ചി: തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ഡിസംബർ 18 മുതൽ 22 വരെ നടക്കുന്ന കാഴ്ച പരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിനുള്ള (നാഗേഷ് ട്രോഫി) കേരള ടീമിനെ പ്രഖ്യാപിച്ചു. അനന്തു ശശികുമാർ ക്യാപ്റ്റനും എൻ. കെ. വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
എം. വേണുഗോപാൽ, എ.വി. ബിനീഷ്, ജിബിൻ പ്രകാശ്, കെ.ബി. സായന്ത്, എ. മനീഷ്, സച്ചിൻ തുളസീധരൻ, എസ് ശൈലാജ്, സി.കെ. സദക്കത്തുൽ അൻവർ, എ. മുഹമ്മദ് ഫർഹാൻ, എം.എസ്. സുജിത്ത്, മുഹമ്മദ് കമാൽ, കെ.എം. ജിനേഷ് എന്നിവരാണു ടീമിലെ മറ്റംഗങ്ങൾ. കെ. ശിവകുമാർ, ഇ. ബി. ഇസ്മായിൽ, ഷാഹുൽ ഹമീദ്, പി. അർജുൻ, കെ. അബ്ദുൾ മുനസ്, കെ.പി. അബ്ദുൽ റഹ്മാൻ എന്നിവർ റിസർവ് താരങ്ങളായി ടീമിലുണ്ട്.
ഗ്രൂപ്പ് സിയിൽ കേരളം 18ന് ബിഹാറിനെയും 19ന് ഒഡീഷയെയും നേരിടും. 28 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ആറു വേദികളിലായാണു നടക്കുക. എട്ടു മത്സരങ്ങൾ ജനുവരിയിൽ നാഗ്പുരിൽ നടക്കും.
മറുപടി ബാറ്റിംഗിൽ 40 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് നാലാം വിക്കറ്റിൽ ഹോളി ആർമിറ്റേജും സെറിൻ സ്മെയിലും ചേർന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യ വിജയം കൈവിടുമെന്നിരിക്കേയാണു മിന്നു മണി ഹോളി ആർമിറ്റേജിനെ (41 പന്തിൽ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. 17-ാം ഓവറിലെ ഈ പുറത്താകൽ മത്സരത്തിൽ വഴിത്തിരിവായി.
തൊട്ടടുത്ത ഓവറിൽ സെറിൻ സ്മെയിലിന്റെ (32 പന്തിൽ നിന്ന് 31) വിക്കറ്റ് കശ്വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടർന്ന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്.
കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പ്രകാശിക നായിക് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.