ടെ​സ്റ്റ് പ​ര​മ്പരയി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ക​ണം; ഏ​ക​ദി​നം ഒ​ഴി​വാ​ക്കി കോ​ഹ്‌​ലി

മും​ബൈ: അ​ടു​ത്ത മാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ഏ​ക​ദി​ന, ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​ക​ളി​ൽ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ച്ചേ​ക്കി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​ന്പ​ര​ക​ളി​ൽ​നി​ന്ന് വി​ശ്ര​മം വേ​ണ​മെ​ന്നും ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും കോ​ഹ്‌​ലി ബി​സി​സി​ഐ​യെ അ​റി​യി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ക​ളി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ടീ​മി​നൊ​പ്പം ചേ​രു​മെ​ങ്കി​ലും ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ രോ​ഹി​ത്തും വി​ട്ടു​നി​ന്നേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന​വും ര​ണ്ട് ടെ​സ്റ്റും അ​ട​ങ്ങി​യ​താ​ണ് ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം. ഡി​സം​ബ​ർ 10 മു​ത​ലാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്.

അ​ജി​ത് അ​ഗാ​ർ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി വ​രും ദി​വ​സ​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കും. ട്വ​ന്‍റി 20, ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു ശേ​ഷം ഡി​സം​ബ​ർ 26ന് ​ബോ​ക്സിം​ഗ് ഡേ​യി​ൽ സെ​ഞ്ചൂ​റി​യ​നി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യി കോ​ഹ്‌​ലി​യും രോ​ഹി​ത്തും ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണു വി​വ​രം.

Related posts

Leave a Comment