ചില മിമിക്രിക്കാര് തന്നെ അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ അശോകൻ പറഞ്ഞിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസീസ് തന്നെ അവതരിപ്പിക്കുന്നത് പലപ്പോഴും ഓവറാക്കലാണെന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതിനു മറുപടിയായി അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഇന്റർവ്യൂവിലാണ് ഇക്കാര്യത്തെ കുറിച്ച് അശോകൻ പറഞ്ഞത്. ആ ഇന്റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് അയച്ച് തന്നതെന്ന് അസീസ് പറഞ്ഞു.
തന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ അല്ലെങ്കില്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ അത് അരോചകമായിട്ട് തോന്നിയാല്‍ തുറന്നുപറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. ഇത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. പുള്ളിക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അദ്ദേഹത്തെ അനുകരിക്കില്ല എന്നായിരുന്നു അസീസിന്റെ പ്രതികരണം.
എന്നാൽ ഇതിനെതിരെ വീണ്ടും മറുപടിയുമായി അശോകൻ രംഗത്തെത്തി. എന്നെ അനുകരിക്കുന്നതില്‍ എന്റെ കൃത്യമായ മറുപടി പറഞ്ഞതാണ്. ഇതിയും അതില്‍ വിവാദം വേണ്ട. വിവാദമായലും ഞാന്‍ പറഞ്ഞ വിഷയത്തില്‍ വിഷമം ഇല്ല. ഞാന്‍ കൃത്യവും സത്യസന്ധവുമായ കാര്യമാണ് പറഞ്ഞതെന്ന് അശോകനും മറുപടി നൽകി.