വിൻഡ്ഹോക്ക്: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട അമേരിക്കയിലും വെസ്റ്റ്ഇൻഡീസിലുമായി അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനു യോഗ്യത നേടി.
ഞായറാഴ്ച നടന്ന ആഫ്രിക്ക റീജണ്‍ യോഗ്യതാ മത്സരത്തിൽ അവർ സിംബാബ്വെയെ പരാജയപ്പെടുത്തി. സിംബാബ്വെയ്ക്കെതിരേ അവരുടെ ആദ്യ ട്വന്റി20 ജയമാണിത്. ആദ്യമായാണ് ഉഗാണ്ട ഐസിസി ലോകകപ്പിനു യോഗ്യത നേടുന്നത്.