കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന യൂത്ത്കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. കലൂര്‍ എ ജെ ഹാളില്‍ വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുന്‍ യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് യോഗത്തില്‍ മിനിറ്റ്സ് കൈമാറും. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.