കോട്ടയം: കോട്ടയം ചുറ്റുവട്ടത്തില്‍ കുട മടക്കാന്‍ മഴ അനുവദിക്കുന്നില്ല. രണ്ടു മാസമായി ജില്ലയില്‍ ആകെ പെയ്യുന്ന മഴയുടെ ഏറിയ ഭാഗവും കോട്ടയം നഗരസഭാപരിധിയിലാണ്. അതേസയം നഗരത്തില്‍ മണിക്കൂറുകള്‍ പെരുമഴ പെയ്ത ദിവസങ്ങളിലും പത്തു കിലോമീറ്റര്‍ ചുറ്റുവട്ടത്തിനപ്പുറം മഴയില്ല.
നവംബറില്‍ മാത്രം 400 മില്ലിമീറ്റര്‍ മഴ കോട്ടയത്ത് ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ പെയ്തില്ല. ചെറിയൊരു പ്രദേശത്തേക്കു മാത്രമായി മഴ ചുരുങ്ങുന്ന പ്രതിഭാസവുമുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.കോട്ടയം കഴിഞ്ഞാല്‍ സമീപമാസങ്ങളിലെ പെയ്ത്തില്‍ എരുമേലിയും മുണ്ടക്കയവുമാണ് മുന്നിലുള്ളത്.
2021 ഒക്ടോബര്‍ 17ന് കൂട്ടിക്കല്‍ പ്രദേശത്തുണ്ടായ പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണമായ മേഘവിസ്ഫോടനങ്ങള്‍ ജില്ലയില്‍ പതിവായിട്ടുണ്ട്. ഡിസംബര്‍ മൂന്നാം വാരം വരെ ജില്ലയില്‍ മഴ തുടരുമെന്നാണ് സൂചന.