മധ്യപ്രദേശിൽ ലീഡ് ഉയർത്തി ബിജെപി. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർത്ത് ഇവിഎം വോട്ടുകളിലേക്ക് എത്തിയപ്പോൾ ലീഡ് നില മാറി മറിഞ്ഞു. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ. മധ്യപ്രദേശിൽ ബിജെപി അധികാരത്തുടർച്ച ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
മധ്യപ്രദേശിൽ ബിജെപി 150, കോൺഗ്രസ് 78, തെലങ്കാനയിൽ കോൺഗ്രസ് 60 ബിആർഎസ് 40, രാജസ്ഥാനിൽ കോൺഗ്രസ് 76, ബിജെപി 109, ഛത്തീസ്ഗഡ് കോൺഗ്രസ് 45, ബിജെപി 43 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.
രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങf. പത്ത് മണിയോടെ ജനവിധി ആറിയുവാൻ സാധിക്കും. മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയാണ് നടക്കുന്നത്.
രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനുമാണ് സാധ്യതയെന്ന് വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ പ്രവച്ചിരുന്നത്.