ഏവർക്കും പ്രിയങ്കരനായ താരമാണ് ഷിയാസ് കരീം. അടുത്ത കാലത്താണ് ഷിയാസ് കരീമിന്റെ നിക്കാഹ് കഴിഞ്ഞത്. കുറച്ച് കാലങ്ങൾക്ക് മുൻപ് താരത്തെ സംബന്ധിച്ച് വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ വിവാദങ്ങളിൽ ഒന്നും ഷിയാസ് തളർന്നില്ല.
ഇപ്പോഴിതാ ഷിയാസിന്റെ ഭാവിവധു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്. ദന്തിസ്റ്റായ രഹനയാണ് ഷിയാസിന്റെ ജീവിതസഖി. താരത്തിനു ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് രഹന പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയാണ് രഹന പങ്കുവച്ചിരിക്കുന്നത്. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും തന്റെ പ്രിയതമനെ ചേർത്തു പിടിച്ച വ്യക്തിയാണ് രഹന.
എന്റെ ക്യൂട്ടിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മൾ വിവാഹിതരാകാൻ കാരണം. ടണ്‍ കണക്കിന് സ്നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഐ ലവ് യു. എന്നാണ് രഹന കുറിച്ചിരിക്കുന്നത്.
താങ്ക്യു മൈ വൈഫ് എന്നാണ് പോസ്റ്റിനു താഴെ ഷിയാസ് കമന്റ് ചെയ്തിരിക്കുന്നത്. ഐ ലവ് യു എന്ന് രഹന മറുപടിയും നൽകി.