ഹൈദരാബാദ്: തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ആഡംബര ബസുകള്‍ തയ്യാറാക്കി. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനകം തന്നെ കെപിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ബസുകള്‍ ഉളളത്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താനാണ് കോണ്‍ഗ്രസ് നിര്‍ദേശം.
വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് 71 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 60 സീറ്റുകളാണ്. 31 സീറ്റുകളിലാണ് ഭരണപക്ഷമായ ബിആർഎസിന് ലീഡുള്ളത്. മറ്റുള്ളവര്‍ 18 ഇടത്തും ലീഡ് ചെയ്യുന്നു.
ജനങ്ങൾ കോൺഗ്രസിനെ കെെവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതാക്കൾ. തെലങ്കാന കോൺഗ്രസ് ഓഫീസിനു മുന്നിൽ ഫ്ലെക്സ് ബോർഡ് പതിച്ചിട്ടുണ്ട്. ഡിസംബർ 9ന് സർക്കാർ രൂപീകരണം എന്നാണ് ഫ്ലെക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. പടക്കം പൊട്ടിച്ചും തോരണങ്ങൾ തൂക്കിയും ആഘോഷങ്ങൾ ഇതിനകം തുടങ്ങി കഴിഞ്ഞു.