തിരുവനന്തപുരം: നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. നഗരൂർ നന്ദായ്വനം സ്വദേശി വൈശാഖ് (25) ആണ് ഭീഷണി സന്ദേശം അയച്ചത്. ഇയാളെ നഗരൂർ പോലീസ് പിടികൂടി.
കേരള പോലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സന്ദേശം എത്തിയത്. 9961725185 എന്ന മൊബൈൽ നമ്പറിൽ നിന്നും ഇആർഎസ്എസ് കൺട്രോളിന്റെ 112 എന്ന എമർജൻസി നമ്പറിൽ രണ്ട് കോൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പറിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു.
ഇതിനു മുന്‍പും സമാനമായ രീതിയിൽ നവകേരള സദസിനെതിരെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്.
തൃശൂരിലാണ് ഇന്നത്തെ നവകേരള സദസ് നടക്കുന്നത്. ഡിസംബർ ഏഴ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.