ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഫാഷൻ പിൻബലം തന്നെയാണ് ദീപ്തിക്ക് സിനിമയിലേക്ക് ടിക്കറ്റ് നേടിക്കൊടുക്കുന്നത്. അഭിനേത്രി എന്ന നിലയിൽ ദീപ്തിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മലയാള സിനിമയിൽനിന്നാണ്. മറ്റുഭാഷകളിൽ താരത്തെതേടി വന്നതെല്ലാം ഗ്ലാമറസ് വേഷങ്ങളാണ്.
അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ദീപ്തി സതി. എന്നും പുത്തൻ ഫോട്ടോഷൂട്ടുകളിലൂടെ ആരാധക ഹൃദയം താരം കീഴടക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇപ്പോൾ തരംഗമാവുകയാണ്.
ഓഫ് വൈറ്റ് നിറത്തിലുള്ള ടോപ്പും പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ളആന്റിക് ആഭരണങ്ങൾ ഇതിനോടൊപ്പം താരം പെയർ ചെയ്യുന്നുണ്ട്. പാവാടക്കും ബ്ലൗസിനും ചുറ്റിലും പിടിപ്പിച്ചിരിക്കുന്ന ഗോൾഡൽ ഫ്രില്ലാണ് വേഷത്തിന്റെ മാറ്റ് കൂട്ടുന്നത്.