റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പെടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അഥോറിറ്റി (നസഹ) ഇവരെ പിടികൂടിയത്.
പ്രതികളെ ജുഡീഷറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. 341 പേരെ ചോദ്യംചെയ്തു. ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും.
ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അഥോറിറ്റി പറഞ്ഞു.