കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചത്. രാവിലെ ഏഴിനാണ് സംഭവം.
ഇന്ന് രാവിലെ വാക്കുതര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ബൈജുഅയൽവാസിയായ ഇരുവരെയും വെട്ടുകയായിരുന്നു.
ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരതരമല്ലെന്നാണ് വിവരം.
പോലീസ് സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിതര്‍ക്കം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.