ഇ​ന്ത്യ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? ഡാ​റ്റ വെ​ളി​പ്പെ​ടു​ത്തു​ന്നു

ന്യൂഡൽഹി: ​നാഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2022-ൽ ​ഇ​ന്ത്യ​യി​ൽ മൊ​ത്തം 28,522 കൊ​ല​പാ​ത​ക​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. പ്ര​തി​ദി​നം ശ​രാ​ശ​രി 78 കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും മൂ​ന്നി​ൽ കൂ​ടു​ത​ൽ എന്നിങ്ങനെയാണ് കണക്ക്.

2022-ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്(3,491). ബി​ഹാ​ർ- 2,930, മ​ഹാ​രാ​ഷ്ട്ര – 2,295, മ​ധ്യ​പ്ര​ദേ​ശ്-1,978, രാ​ജ​സ്ഥാ​ൻ -1,834, പ​ശ്ചി​മ ബം​ഗാ​ൾ- 1,696 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്കു​ക​ൾ.

സി​ക്കിം (9), നാ​ഗാ​ലാ​ൻ​ഡ് (21), മി​സോ​റാം (31), ഗോ​വ (44), മ​ണി​പ്പൂ​ർ (47) എ​ന്നി​വ​യാ​ണ് 2022-ൽ ​ഏ​റ്റ​വും കു​റ​വ് കൊ​ല​പാ​ത​ക കേ​സു​ക​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2022ൽ ​ഡ​ൽ​ഹി​യി​ൽ 509 കൊ​ല​പാ​ത​ക കേ​സു​ക​ളും ജ​മ്മു ക​ശ്മീ​ർ (99), പു​തു​ച്ചേ​രി (30), ച​ണ്ഡീ​ഗ​ഡ് (18), ദാ​ദ്ര ആ​ൻ​ഡ് ന​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ദി​യു (16), ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ (7) എ​ന്നിങ്ങനെയും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ല​ഡാ​ക്ക് (5), ല​ക്ഷ​ദ്വീ​പ് (പൂ​ജ്യം).​

കൊ​ല​പാ​ത​ക​ത്തി​ന് ഇ​ര​യാ​യ​വ​രി​ൽ 95.4 ശ​ത​മാ​ന​വും മു​തി​ർ​ന്ന​വ​രാ​ണ്. മൊ​ത്തം ഇ​ര​ക​ളി​ൽ 8,125 പേ​ർ സ്ത്രീ​ക​ളാ​ണ്. അ​തേ​സ​മ​യം പു​രു​ഷ​ന്മാ​രാ​ണ് 70 ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​മ്പ​ത് മൂ​ന്നാം ലിം​ഗ​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.

2022 ലെ ​ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ കാ​ര​ണം ത​ർ​ക്ക​ങ്ങ​ളാണെന്ന് ഡാ​റ്റ കാ​ണി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ 1,130, ത​മി​ഴ്നാ​ട്- 1,045, ബി​ഹാ​ർ- 980, മ​ധ്യ​പ്ര​ദേ​ശ്- 726, ഉ​ത്ത​ർ​പ്ര​ദേ​ശ്- 710 എ​ന്നി​ങ്ങ​നെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ർ​ക്ക കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ർ​ക്ക​ങ്ങ​ൾ​ക്ക് ശേ​ഷമുള്ള വ്യ​ക്തി​പ​ര​മാ​യ പ​ക​യോ ശ​ത്രു​ത​യോ ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 3,761 കേ​സു​ക​ളുടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ബി​ഹാ​ർ (804), മ​ധ്യ​പ്ര​ദേ​ശ് (364), ക​ർ​ണാ​ട​ക (353) എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.

എ​ൻ‌​സി‌​ആ​ർ‌​ബി ഡാ​റ്റ പ്ര​കാ​രം സ്ത്രീ​ധ​നം, മ​ന്ത്ര​വാ​ദം, ശി​ശു/​ന​ര​ബ​ലി, വ​ർ​ഗീ​യ/​മ​ത, ജാ​തീ​യ​ത, രാ​ഷ്ട്രീ​യ കാ​ര​ണം, ദു​ര​ഭി​മാ​ന​ക്കൊ​ല, പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മ​റ്റ് കാരണങ്ങൾ.​ കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ, അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ, തീ​വ്ര​വാ​ദം/​ക​ലാ​പം, ക​വ​ർ​ച്ച​ക​ൾ, കൂ​ട്ട സ്പ​ർ​ദ്ധ, സ്വ​ത്ത്/​ഭൂ​മി ത​ർ​ക്ക​ങ്ങ​ൾ, ചെ​റി​യ വ​ഴ​ക്കു​ക​ൾ എ​ന്നി​വ​യും 2022 ലെ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്രേ​ര​ണ​ക​ളാ​ണ്.

 

Related posts

Leave a Comment