സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ഡിസംബര്‍ ഒന്നിനാണ് റിലീസായത്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സമിശ്രമായ പ്രതികരണം നേടി ബോക്സോഫീസില്‍ കുതിക്കുകയാണ്.
എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ടശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്. ചിത്രത്തോട് ആരാധാന തോന്നുന്നു എന്നാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്.
അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മന്‍സൂര്‍ അലി ഖാന് കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
ഇതിന് സിനിമയ്ക്കു പിന്നാലെ തൃഷയ്ക്കുനേരെയും വിമർശനങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരു പോസ്റ്റ് വന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് തൃഷ പോസ്റ്റ് പിന്‍വലിച്ചത്.
ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. രശ്മിക മന്ദാനയാണ് സിനിമയിലെ നായിക.