ലാഹോർ: പാക്കിസ്ഥാനിൽ മൃഗശാലയിലെ കടുവയുടെ കൂടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണു സംഭവം.
കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ എങ്ങനെയാണ് കടുവയുടെ കൂടിനുള്ളിൽ കയറിപ്പറ്റിയതെന്ന് വ്യക്തമല്ല. യുവാവിന്റെ കാലിൽ ഗുരുതര മുറിവേറ്റ പാടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.