റായ്ബറേലി: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടുകാരിൽ നിന്ന് ആരും ഫോൺ കോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് ഡോക്ടറുടെ സഹപ്രവർത്തകർ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് എത്തിയാണ് വാതിൽ തകർത്ത് അകത്ത് കടന്ന് മൃതദേഹങ്ങൾ കണ്ടെത്തി.
മിർസാപൂർ സ്വദേശിയായ അരുൺ കുമാർ സിംഗ് (45) 2017 മുതൽ മോഡേൺ റെയിൽ കോച്ച് ഫാക്ടറി ഹോസ്പിറ്റലിൽ നേത്രരോഗ വിദഗ്ധനായിരുന്നു. ഭാര്യ അർച്ചന (40), മകൻ ആരവ് (5), മകൾ ആരിബ (14) എന്നിവർക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സിംഗ് തന്റെ കുട്ടികളെ കൊല്ലുന്നതിന് മുമ്പ് അവരെ അബോധാവസ്ഥയിലാക്കാൻ ആദ്യം മയക്കുമരുന്ന് കുത്തിവച്ചതായി പോലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ഡോക്ടർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഞായറാഴ്ചയാണ് കുടുംബത്തെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പറയുന്നു.