കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഫോട്ടോഷൂട്ടുകൾ കണ്ടിട്ട് പലരും വിളിക്കും. അതെന്റെ കംഫേർട്ട് പ്ലേസ് ആണ്. കോസ്റ്റ്യൂം ഇട്ടാൽ അത് കൃത്യമായി പകർത്തും. എന്നാൽ സിനിമയിൽ ഒരു കോസ്റ്റ്യൂം ഇട്ടാൽ എവിടെ കൊണ്ട് കാമറ വയ്ക്കും ഏത് ആങ്കിളിൽ വയ്ക്കും എന്നതൊക്കെ ഞാൻ കോൺഷ്യസ് ആയിരിക്കും.
ഞാൻ വിളിക്കുമ്പോഴേ പറയാറുണ്ട് എക്സ്പോസ് ചെയ്യാൻ തയാറല്ല. അവസരം തേടിപ്പോകുന്ന ആളല്ല ഞാൻ. ചിലർ അഡ്ജസ്റ്റ്മെന്റ് ചോദിക്കും. യെസ് എന്നോ നോ എന്നോ പറയണമെന്നതൊക്കെ വ്യക്തിപരമായ കാര്യമാണ്.
എന്ന് വച്ച് എല്ലാ സിനിമയിലും അഡ്ജസ്റ്റ്മെന്റ് ചോദിക്കും എന്നല്ല. സിനിമയ്ക്ക് ടാലന്റ് മാത്രം പോര, ഭാഗ്യവും വേണം. പിന്നെ കണക്ഷൻസും. സൗഹൃദങ്ങൾ സിനിമയിൽ എനിക്ക് തീരെ ഇല്ല. ദിവസേന വിളിച്ച് സ്നേഹാന്വേഷണം നടത്തുന്ന ആളല്ല ഞാൻ.
-സാധിക വേണുഗോപാൽ