കൊച്ചി: ഏറെ ജനപ്രീതി നേടിയ “കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന് (രേഷ്മ- 27) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
പള്ളുരുത്തി കച്ചേരിപ്പടി വയല്‍വാരം റോഡില്‍ സജീവന്റെയും ലിമിറ്റയുടേയും ഏക മകളായ ലക്ഷ്മിക ഷാര്‍ജയിലെ ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. അവിവാഹിതയാണ്.
ബാങ്കിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഫ്ളാറ്റിലായിരുന്നു താമസം. ബുധനാഴ്ച ഫ്ളാറ്റില്‍ വച്ച് പെട്ടെന്ന് ശ്വാസതടസം ഉണ്ടായെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിച്ചെന്നുമാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ലക്ഷ്മികയുടേത്. 2021 ഏപ്രിലിലാണ് “കാക്ക’ റിലീസ് ചെയ്തത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു അവരുടേത്.
കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകനിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. മുമ്പ് ദുബായ്, ബഹ്റിന് എന്നിവിടങ്ങളില്‍ ടൂറിസം വിഭാഗത്തിലെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവായി ഇവര്‍ ജോലി ചെയ്തിട്ടുണ്ട്.