ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വിഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം വീഡിയോ പുറത്തുവിട്ടത്.
റെയിൽവേ സ്റ്റേഷൻ നിര്‍മാണം പുരോഗമിക്കുകയാണ്. 2026-ആദ്യത്തോടെ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തേക്കും. 2028-ൽ സമ്പൂര്‍ണമായും നിര്‍മാണം പൂര്‍ത്തീകരിക്കും. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പ്രധാന ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ ചുമതലയുള്ളത്.
മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് 508 കിലോ മീറ്റർ ദൂരമാണ് ഉള്ളത്. ഇതിൽ 26 കിലോ മീറ്റർ ടണലാണ്. 10 കിലോ മീറ്റർ പാലങ്ങളും ഉണ്ട്. സബർമതി മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ് എന്ന പേരിലാകും ഈ സ്റ്റേഷൻ അറിയപ്പെടുക എന്നാണ് പുറത്തു വരുന്ന വിവരം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.