ദുബായിലെ 65 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം അടക്കുന്നു

ദു​ബാ​യ്: ബ​ര്‍​ദു​ബൈ​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്രൗ​ഡി​യോ​ടെ ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്ന ശി​വ​ക്ഷേ​ത്രം അ​ട​യ്ക്കു​ന്നു. ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ജ​ബ​ല്‍​അ​ലി​യി​ലെ പു​തി​യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ലാ​യി​രി​ക്കും ഇ​നി ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. സി​ന്ധി ഗു​രു​ദ​ര്‍​ബാ​ര്‍ ടെ​മ്പി​ള്‍ കോം​പ്ല​ക്സി​ലാ​ണ് ശി​വ​ക്ഷേ​ത്ര​വും, ഗു​രു​ദ്വാ​ര​യും ഉ​ള്‍​കൊ​ള്ളു​ന്ന​ത്. 1958 ലാ​ണ് ഇ​വി​ടെ ശി​വ​ക്ഷേ​ത്രം ഉ​ള്‍​കൊ​ള്ളു​ന്ന കോം​പ്ല​ക്സ് നി​ര്‍​മി​ച്ച​ത്.

ശി​വ​ക്ഷേ​ത്ര​വും, ഗു​രു​ദ്വാ​ര​യും ഉ​ള്‍​കൊ​ള്ളു​ന്ന സി​ന്ധി ഗു​രു​ദ​ര്‍​ബാ​ര്‍ ടെ​മ്പി​ള്‍ കോം​പ്ല​ക്സ് അ​ട​ക്കു​ക​യാ​ണെ​ന്ന് ക്ഷേ​ത്ര ന​ട​ത്തി​പ്പ് സ​മി​തി മേ​ധാ​വി വ​സു ഷ​റോ​ഫ് അ​റി​യി​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ ജ​ബ​ല്‍ അ​ലി​യി​ലേ​ക്ക് ബ​ര്‍​ദു​ബൈ​യി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്. ശി​വ​ക്ഷേ​ത്ര​ത്തേ​ക്കാ​ൾ പ​ഴ​ക്ക​മു​ള്ള ശ്രീ​കൃ​ഷ​ണ​ക്ഷേ​ത്രം ഇ​തി​നോ​ട് ചേ​ർ​ന്നു​ണ്ട്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​രു​മോ എ​ന്ന​തി​നെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​ബ​ല്‍ അ​ലി​യി​ല്‍ പു​തി​യ ഹി​ന്ദു ക്ഷേ​ത്രം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ര്‍​ദു​ര്‍​ബൈ​യി​ലെ ക്ഷേ​ത്രം ഉ​ള്‍​കൊ​ള്ളു​ന്ന പ്ര​ദേ​ശം പ​ര​മ്പാ​രാ​ഗ​ത മേ​ഖ​ല​യാ​യി സം​ര​ക്ഷി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.

 

Related posts

Leave a Comment