മുംബൈ: ആശുപത്രി വളപ്പിലെ ചവറ്റുകുട്ടയ്ക്കുള്ളിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു.
സിയോൺ ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന മുംബൈയിലെ, ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്വീപ്പറാണ് മൃതദേഹം ശുചിമുറിയിലെ ചവറ്റുകുട്ടയിൽ കണ്ടത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. പിന്നാലെ ഡോക്ടർമാർ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ച ശേഷം പോലീസിൽ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.