കൊച്ചി: നവകേരള സദസിനിടെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്.
മാരകായുധങ്ങൾ പുറത്ത് വഹിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി. ഡി സതീശൻ ആരോപിച്ചു. അക്രമങ്ങളിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്. ഗുണ്ടകള്‍ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയാണ്. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. കൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും രക്ഷാപ്രവര്‍ത്തനം നടന്നു. ബജറ്റ് ചര്‍ച്ചകള്‍ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ പോലുമില്ല എന്നും അദ്ദേഹം പറഞ്ഞു.
അനാഥമായ നിലയിലാണ് സംസ്ഥാനം. മുടിഞ്ഞ നാടായി കേരളം മാറി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. അതൊന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് സമയമില്ല. ദേവസ്വം മന്ത്രി യാത്രയിലാണ്. എസ്എഫ്ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ കേസില്‍ കുറ്റപത്രം നല്‍കാതെ വേണ്ടപെട്ടവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വി.ഡി സതീശന് വിമര്‍ശിച്ചു.