പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. സംവിധായകനായും നടനായും എഴുത്തുകാരനായും താരം കൈവയ്ക്കാത്ത മേഖലകളില്ല. കൃഷ്ണയും രാധയും എന്ന കന്നി ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമാ അരങ്ങേറ്റം.
താരമിപ്പോൾ തന്റെ പുതിയ ചിത്രം ഉരുക്ക് സതീശന് യുട്യൂബിലൂടെ റിലീസ് ചെയ്ത സന്തോഷത്തിലാണുള്ളത്. പുതിയ ചിത്രത്തിനു വേണ്ടി താൻ നടത്തിയ മേക്ക് ഓവറുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
കേരളം, രാജസ്ഥാന്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശൻ. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉൾപ്പെടുത്തി വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
വിശാൽ എന്ന കഥാപാത്രം ചെയ്യുവാൻ 62 കിലോ ശരീരഭാരം കുറച്ച് 57 ൽ എത്തിച്ചു. ആ ഭാഗം പൂര്ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം കഴിച്ച് 74 കിലോയിലേക്ക് ശരീര ഭാരം കൂട്ടി. മുടി മൊട്ട അടിച്ചാണ് ഉരുക്ക് സതീശൻ എന്ന കഥാപാത്രം ചെയ്തതെന്നും താരം കൂട്ടിചേർത്തു.
ഉരുക്ക് സതീശൻ അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ മറ്റൊരു ചിത്രത്തിൽ അവസരം ലഭിച്ചു. അപ്പോൾ നിർമാണത്തിലിരിക്കുന്ന സ്വന്തം ചിത്രം മാറ്റിവച്ച് അതിൽ പോയി അഭിനയിച്ചു. ആ സിനിമയ്ക്ക് വേണ്ടി മുടി വളർത്തേണ്ടി വന്നു. അതിന്റെ ചിത്രീകരണം പൂർത്തിയാക്കി വീണ്ടും ഉരുക്ക് സതീശൻ അഭിനയിക്കുന്നതിനായി വന്നു.അപ്പോൾ വീണ്ടും മൊട്ട അടിക്കേണ്ടി വരികയും ചെയ്തു.