മെൽബണ്‍: ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റണ്‍ ഡികോക്കിന്റെ ബിഗ്ബാഷ് ട്വന്റി-20 ലീഗ് അരങ്ങേറ്റം കുളമായി. മെൽബണ്‍ റെനഗേഡ്സിനുവേണ്ടിയായിരുന്നു ഡികോക്ക് ഇറങ്ങിയത്. പെർത്ത് സ്കോർചിയേഴ്സ് x മെൽബണ്‍ റെനഗേഡ്സ് മത്സരം 6.5 ഓവർ മാത്രമാണ് നീണ്ടത്.
അപകടകരമായി അപ്രതീക്ഷിത ബൗണ്‍സർ പിച്ചിൽനിന്നുണ്ടായതോടെ മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പെർത്ത് 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റണ്‍സ് എന്നനിലയിൽ തുടരുന്പോഴാണ് മത്സരം ഉപേക്ഷിച്ചത്.