ചൈനാക്കാർ തിന്നാത്തതായി ഒന്നുമില്ല. ജീവനുള്ളതിനെവരെ അവർ തിന്നുകളയും. മറ്റുള്ളവർക്ക് അറപ്പുളവാക്കുന്നവയാണ് അവരുടെ പല ഭക്ഷണരീതികളും. അതിനിടെ ചൈനയിൽനിന്നു പുതിയൊരു വിഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.
ചൂടാക്കിയ മസാലകൾക്കൊപ്പം വിളമ്പുന്ന ഗ്രിൽ ചെയ്ത ഐസ് ക്യൂബുകൾ ആണ് പുതിയ ഇനം. ചൈനയിലെ പുതിയ ട്രെൻഡായി ഈ വിഭവം മാറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രിൽഡ് ഐസ് ക്യൂബ് തയാറാക്കുന്ന ചൈനയിലെ തെരുവു കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വിഭവം കഴിക്കാൻ ധാരാളം ആളുകളാണത്രെ ഭക്ഷണശാലയിലെത്തുന്നത്.
നേരത്തെ, ചൈനക്കാരുടെ മറ്റൊരു വിഭവം ലോകത്തെ അമ്പരപ്പിച്ചിരുന്നു. വറുത്ത കല്ലുകളായിരുന്നു അത്! കല്ലുകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പരമ്പരാഗത വിഭവമായ “ഇളക്കി വറുത്ത കല്ലുകൾ’ ചൈനയിൽ സുവോദിയു എന്നാണറിയപ്പെടുന്നത്.