ന്യൂഡൽഹി: തെരുവ് ഭക്ഷണ വിഭവങ്ങൾക്ക് ആരാധകരേറെയാണ്. രുചിയുള്ള ഭക്ഷണത്തോടൊപ്പം അവ വിൽക്കുന്ന കച്ചവടക്കാരുടെ വിൽപനരീതിയും ശ്രദ്ധേയമാണ്. ഉപഭോക്താക്കളോട് ആശയവിനിമയം നടത്തുന്ന രീതിയിലും ആ വ്യത്യസ്തതയുണ്ട്.
ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഭേൽപുരി സ്റ്റാളാണ് വീഡിയോയിൽ കാണിക്കുന്നത്. പ്രായമായൊരു കച്ചവടക്കാരൻ തിരക്കിട്ട് ഭേൽപുരി ഉണ്ടാക്കുന്നത് കാണാം.
സ്റ്റാളിന്റെ മുന്നിൽ സാമാന്യം തിരക്കുമുണ്ട്. ഭേൽപൂരി ഉണ്ടാക്കി നൽകുന്നതോടൊപ്പം അദ്ദേഹം രസകരമായി ഉപയോക്താക്കളോട് സംസാരിക്കുന്നു.
ഈ കച്ചവടക്കാരൻ ബുദ്ധിമാനാണ്. അയാളോട്”ക്യാ ഹാൽ ചൽ ഹേ? (എങ്ങനെയുണ്ട്?) എന്ന് ചോദിക്കൂ, “ഹാൽ ആപ് കെ ആതേ തീക് ഹോ ഗയാ, പെഹ്ലെ ഖരാബ് താ'(നിങ്ങളുടെ വരവ് കാര്യങ്ങൾ ശരിയാക്കി, മുമ്പ് അത് മികച്ചതായിരുന്നില്ല) എന്നിങ്ങനെയായിരിക്കും മറുപടി നൽകുക.
ഊർജസ്വലമായ പരിഹാസങ്ങൾക്കിടയിലും, അയാൾക്ക് തന്റെ ദൈനംദിന ജീവിതത്തിന്റെ ഒരു കാഴ്ച പങ്കുവെച്ചു. ഒരു മണിക്ക് ഉറങ്ങുന്ന ഇയാൾ രാവിലെ ആറ് മണിക്ക് ഉണരും. ശാരീരിക ശക്തിയിൽ മാത്രം ആശ്രയിക്കുന്നത് വിജയിക്കില്ലെന്ന് അദ്ദേഹം പങ്കുവെച്ചു.
നിങ്ങൾ അൽപ്പം “ഭ്രാന്തൻ” ആകണം ,”ബാസ് തോഡ പഗൽപാൻ ഹായ് (എന്റെ ഉള്ളിൽ ഒരു ഭ്രാന്തുണ്ട്), “എന്റെ കാലുകൾ മോശമാണ്, എന്റെ തോളുകൾക്ക് വേദനയുണ്ട്, എന്റെ അരയിൽ പൊട്ടലുണ്ട്. യാഥാർത്ഥ്യം കണ്ടാൽ എനിക്ക് ജോലി ചെയ്യാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. തന്റെ ഭേൽപുരി ചട്നികൾ പ്രത്യേകത നിറഞ്ഞതാണെന്ന് അഭിമാനത്തോടെ പരാമർശിച്ചുകൊണ്ട് ബിസിനസ്സ് എങ്ങനെ നന്നായി മുന്നേറിയെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ പ്രായത്തിലും ചുറുചുറുക്കോടെ ശാരീരിക പരിമിതികൾ മറികടന്ന് ജോലി ചെയ്യാൻ സാധിക്കുന്നതും ഒരു പക്ഷേ ഇത്തരത്തിലുള്ള ശീലങ്ങൾകൊണ്ടാവാം.
This is Delhi's
— AstroCounselKK🇮🇳 (@AstroCounselKK) December 7, 2023
Bhelpuri wala Uncle for you all .
Just see the attitude ..
🤣😅🤣 pic.twitter.com/MGS0q2sf5N