സിംഗപ്പുർ: പഴംപൊരിയും ബീഫും, അലുവയും മത്തിക്കറിയും എന്നൊക്കെ പറയുംപോലൊരു വിഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
സിംഗപ്പുർ സ്വദേശിയായ കാൽവിൻ ലീ ആണ് വിചിത്രഭക്ഷണരീതിയുടെ അവതാരകൻ. കൊക്കകോളയിൽ വാഴപ്പഴം ചേർത്തിളക്കി കുഴമ്പ് രൂപത്തിലാക്കി കഴിക്കുന്ന വീഡിയോ ആണ് ലീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഒരു കപ്പിലേക്ക് കൊക്കകോള ഒഴിച്ചശേഷം അതിലേക്കു പഴം ഇടുന്നു. തുടർന്ന് ഇളക്കി കുഴമ്പ് രൂപത്തിലാക്കുന്നു.
ബനാന കേക്ക് എന്നാണ് ഈ വിഭവത്തിന് ലീ ഇട്ട പേര്. വിചിത്രമായ ‘ഫുഡ് ഫ്യൂഷൻ’ ലീ ആസ്വദിച്ചു കഴിക്കുന്നതും കാണാം. എതിർ അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെട്ടങ്കിലും വിചിത്രമായ വിഭവം പരീക്ഷിച്ചുനോക്കിയതായി നിരവധി പേർ അറിയിച്ചു.