കൊല്ലം; നവകേരള സദസിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തട്ടിക്കൊണ്ടുപോകലിന് ഇരയായ അറുവയസുകാരിയെയും സഹോദരനെയും നേരിൽ കണ്ട് സംവദിക്കും.
ഇരുവരെയും കാണണമെന്നുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹം നവകേരള സദസിന്റെ സംഘാടക സമിതി ഭാരവാഹികൾ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു.
തീർച്ചയായും എത്താമെന്ന് അവർ മറുപടിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും സമയവും പിന്നീട് അറിയിക്കാമെന്ന് സംഘാടകർ കുട്ടിയുടെ പിതാവ് റെജിയോട് പറഞ്ഞു.
നവകേരള സദസ് കൊല്ലം ജില്ലയിൽ നടക്കുന്നത് 18 മുതൽ 20 വരെയാണ്. ചാത്തന്നൂരിലോ ചടയമംഗലത്തോ സദസ് എത്തുമ്പോൾ മുഖ്യമന്ത്രി കുട്ടികളെ നേരിൽ കണ്ട് അഭിനന്ദിക്കുമെന്നാണ് വിവരം.