ന്യൂഡൽഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്നിന്നും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നുമായി കോടിക്കണക്കിനു രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും ഇന്ത്യ മുന്നണിയില്‍നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാത്തതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ വെളിപ്പെടുത്താതായിരുന്നു അമിത് ഷായുടെ പ്രതികരണം.
ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നു ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം.
ബാങ്ക് കാഷ്യര്‍മാർ പോലും പറയുന്നു ഇത്രയും കാശ് തങ്ങൾ കണ്ടിട്ടില്ലെന്ന് – അമിത് ഷാ പറഞ്ഞു. ഇതുവരെ 350 കോടിയിലേറെ രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. ഒരു ഓപ്പറേഷനില്‍ രാജ്യത്തെ ഒരു ഏജന്‍സി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന പണമാണ്.