ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ബി​ൻ എ​സി‍​യാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: വ്യാ​വ​സാ​യി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ന്‍-2, എ​ന്‍-3 ട്ര​ക്കു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ബി​നു​ക​ൾ എ​സി​യാ​ക്കു​ന്ന​ത് 2025 ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യം.

പ്ര​സ്തു​ത തീ​യ​തി​ക്കു​ശേ​ഷം നി​ർ​മി​ക്കു​ന്ന എ​ല്ലാ എ​ന്‍-2, എ​ന്‍-3 ട്ര​ക്കു​ക​ളി​ലും കാ​ബി​ന്‍ എ​സി ഘ​ടി​പ്പി​ച്ചു പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു നി​ര്‍​ദേ​ശം.

രാ​ജ്യ​ത്തി​ന്‍റെ ച​ര​ക്ക് ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്ന ട്ര​ക്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

 

Related posts

Leave a Comment