കൊച്ചി: കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഭക്തര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേവസ്വം സ്കൂള്‍ ഗ്രൗണ്ടാണ് നവ കേരള സദസിനായി ഉപയോഗിക്കുന്നത്.
എന്നാല്‍ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.