അ​ശ്ലീ​ല വീ​ഡി​യോ സ​ന്ദേ​ശം; മാപ്പു പറഞ്ഞ് യുവാവ്; നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​രി​ത​ ബാ​ബു

കാ​യം​കു​ളം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രി​ത ബാ​ബുവിനു വി​ദേ​ശ​ന​മ്പ​റി​ൽ​നി​ന്നു മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ അയച്ചത് പ്ര​വാ​സി​യാ​യ മ​ല​പ്പു​റം അ​മ​ര​മ്പ​ലം സ്വ​ദേ​ശി ഷ​മീ​ർ ആണെന്നു ക​ണ്ടെ​ത്തി​. ഇയാൾക്കെതിരേ അ​രി​ത ബാ​ബു കാ​യം​കു​ളം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ പ​രാ​തിയും ന​ല്‍​കി.

അതിനിടെ ഇ​യാ​ൾ മാ​പ്പു​പ​റ​ഞ്ഞ് ത​ടി​യൂ​രാ​ൻ ശ്ര​മവും തുടങ്ങി. ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പ്രൊ​ഫൈ​ൽ ക​ണ്ട​പ്പോ​ൾ വീ​ഡി​യോ കോ​ൾ ചെ​യ്തു നോ​ക്കി​യ​താ​ണെ​ന്നും ആ​ളു​മാ​റി​യാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നും അ​തി​നാ​ൽ മാ​പ്പ് പ​റ​യു​ന്നു എ​ന്നു​മാ​ണ് ഇ​യാ​ൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ​റ​യു​ന്ന​ത്. മാ​പ്പ് പ​റ​യു​ന്ന സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​യും ഇ​യാ​ൾ അ​രി​ത​യു​ടെ ഫോ​ണി​ൽ വാ​ട്സാ​പ്പ് മു​ഖേ​ന ന​ൽ​കി​യി​ട്ടു​മുണ്ട്. എ​ന്നാ​ൽ മാ​പ്പു​പ​റ​ച്ചി​ലി​ൽ കാ​ര്യ​മി​ല്ലെ​ന്നും നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​രി​ത രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞദി​വ​സം വി​ദേ​ശന​മ്പ​രി​ല്‍നി​ന്ന് അ​രി​ത ബാ​ബു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ആ​ദ്യം വാ​ട്‌​സാ​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യി വീ​ഡി​യോ കോ​ള്‍ വ​രി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും. ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം വീ​ഡി​യോ സ്‌​ക്രീ​ന്‍​ഷോ​ട്ട് ഉ​ള്‍​പ്പെ​ടെ ഫേ​സ്ബു​ക്കി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​രി​ത പ​ങ്കു​വ​ച്ചി​രു​ന്നു. നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സു​ഹൃ​ത്തു​ക്ക​ളു​ടെ വ​ലി​യ പി​ന്തു​ണ​യും അ​രി​തയ്​ക്കു ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment